

കോതമംഗലത്ത് ഇഎസ്‌ഐ ആശുപത്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഐഎൻടിയുസി ഭാരവാഹികൾ നിവേദനം നൽകുന്നു
കോതമംഗലം: കോതമംഗലം താലൂക്കിൽ ഇഎസ്ഐ ആശുപത്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി റീജണൽ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. അബു മൊയ്തീന്‍റെ നേതൃത്വത്തിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നൽകി.
ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, ബേസിൽ തണ്ണിക്കോട്ട്, ശശി കുഞ്ഞുമോൻ, ജോളി ജോർജ്, കെ. സിബി, എ. ജോണി മാറാച്ചേരി, ബഷീർ ചിറങ്ങര, അനിൽ രാമൻ നായർ, ഐ.വി. ജിജോ, റഹിം കോട്ടപ്പടി, പ്രഹ്ളാദൻ കുട്ടമ്പുഴ, എബി പിണ്ടിമന, കെ.വി. ആന്‍റണി, മുഹമ്മദ് പല്ലാരിമംഗലം തുടങ്ങിയ ഭാരവാഹികൾ നിവേദക സംഘത്തിലുണ്ടായിരുന്നു.