കോതമംഗലത്ത് വീണ്ടും കാട്ടാന കിണറ്റിൽ വീണു

നാട്ടുകാരുടെ സഹായത്തോടെ ആനയെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്.
Another wild elephant fell into a well at a private home in the northern part of Kottapadi

കിണറ്റില്‍ വീണ ആനയുടെ ദൃശ്യങ്ങൾ. 

Updated on

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ വീണ്ടും കാട്ടാന വീണു. വടക്കുംഭാഗത്ത് കോട്ടപ്പാറ ക്ഷേത്രത്തിലേക്ക് സമീപം താമസിക്കുന്ന വിച്ചാടന്‍ വര്‍ഗീസിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടന വീണത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി.

നാട്ടുകാരുടെ സഹായത്തോടെ ആനയെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. മാസങ്ങള്‍ക്ക് മുൻപ് വടക്കുംഭാഗത്ത് സ്വാകാര്യവ്യക്തിയുടെ കിണറ്റില്‍ ആന വീണസംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി കാട്ടാന കിണറ്റിൽ വീണിരുന്നു. അന്ന് കോട്ടപ്പടി പ്ലാച്ചേരിയിലായിരുന്നു കാട്ടാന കിണറ്റില്‍ വീണത്. ജെസിബി എത്തിച്ച് കിണറിന്‍റെ ഭാഗങ്ങള്‍ ഇടിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമായിരുന്നു അന്ന് കാട്ടാനയെ പുറത്തുകടത്തിയത്.

അന്നും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കിണര്‍ പുനര്‍നിര്‍മിക്കാന്‍ പണം നല്‍കിയില്ല എന്നതടക്കം ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനിടെയാണ് വീണ്ടും ഞായറാഴ്ച കാട്ടാന കിണറ്റില്‍ വീണത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റിവിടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com