വയനാട്ടിൽ കർഷകരുടെ എണ്ണൂറിലധികം വാഴകൾ വെട്ടി നശിപ്പിച്ചു

കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു
anti socials destroys 800 banana trees wayanad
anti socials destroys 800 banana trees wayanad
Updated on

വയനാട്: വയനാട് പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ വാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തി. 800 ൽ അധികം വാഴകളാണ് സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചത്. ജോർജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ എന്നിവർ ചേർന്നാണ് വാഴ കൃഷി ചെയ്തത്.

കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com