കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്
അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിക്കുന്നു
അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിക്കുന്നു

കോതമംഗലം: കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തകർത്തത്.

അടഞ്ഞുകിടന്ന വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയാണ് അക്രമികൾ ഫര്‍ണ്ണീച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പടെ വീട്ടുപകരണങ്ങളും തകര്‍ത്തത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആന്റണി ജോൺ എം എൽ എ യോടൊപ്പം ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com