തേങ്കോട് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം മാർച്ച് മാസം 15 ന് പുനരാരംഭിക്കും

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നത്
തേങ്കോട് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം മാർച്ച് മാസം 15 ന്  പുനരാരംഭിക്കും

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ തേങ്കോട് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം 15 ന് പുനരാരംഭിക്കുവാൻ തീരുമാനമായി. ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ കോതമംഗലത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നത്. അത് ഉപയോഗിച്ചുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു.

എന്നാൽ സാങ്കേതിക തടസ്സങ്ങളാൽ അപ്പ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കുവാൻ സാധിച്ചില്ല.ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്‌, പഞ്ചായത്തംഗം തോമാച്ചൻ ചാക്കോച്ചൻ,അഷ്‌കർ കരീം , എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു വേലായുധൻ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ധന്യ ജനാർദ്ദനൻ,അസിസ്റ്റന്റ് എഞ്ചിനീയർ എൽദോസ് പോൾ തുടങ്ങിയവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.