കോതമംഗലത്ത് ആർച്ച് പാലം യഥാർഥ്യമാകുന്നു

പാലത്തിന്‍റെ ശിലാ സ്ഥാപനം ആന്‍റെണി ജോൺ എംഎൽഎ നിർവഹിച്ചു.
Arch bridge across Kurur stream becomes a reality

കോതമംഗലം നഗരത്തിൽ കുരൂർ തോടിനു കുറുകെ നിർമിക്കുന്ന ആർച്ച് പാലത്തിന്‍റെ ശിലാസ്ഥാപനം ആന്‍റണി ജോൺ എംഎൽഎ നിർവഹിക്കുന്നു.

Updated on

കോതമംഗലം: കുരൂർ തോടിനു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ ശിലാ സ്ഥാപനം ആന്‍റെണി ജോൺ എംഎൽഎ നിർവഹിച്ചു. ജോസ് കോളെജ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശത്തേക്ക് ആറടി വീതിയിലുള്ള 55 വർഷം പഴക്കമുള്ള കോൺക്രീറ്റ് പാലമാണ് നിലവിലുണ്ടായിരുന്നത്. ഇതിനോട് ചേർന്ന് സമാന്തരമായി

ഏഴു മീറ്റർ വീതിയിൽ ആർച്ച് മാതൃകയിലാണ് 19 മീറ്റർ നീളത്തിൽ പെരിങ്ങാട്ടുപറമ്പിൽ കുടുംബം മുൻ കൈ എടുത്ത് പുതിയ പാലം നിർമിക്കുന്നത്. കോതമംഗലം നഗരത്തെ തങ്കളം - കോഴിപ്പിള്ളി ബൈപാസ്‌ റോഡിലേക്ക് ഭാവിയിൽ ബന്ധിപ്പിക്കാൻ പുതിയ പാലം യാഥാർഥ്യമാകുന്നതോടെ വഴി തെളിയും.

മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, ബാബു ഏലിയാസ്, സാബു മാത്യു, പി.ഒ. ജോർജ്, പി.ഒ. പൗലോസ്, ബാബു സണ്ണി എന്നിവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com