ലൈസൻസ് ഇല്ലാത്ത അരിഷ്ട വിൽപ്പനശാലകൾ പ്രവർത്തിപ്പിക്കില്ല

ലൈസൻസില്ലാതെ നടത്തുന്ന മുഴുവൻ അരിഷ്ടക്കടകളും അടച്ചു പൂട്ടുമെന്ന് എക്സൈസ് ഓഫിസിൽ നടന്ന ചർച്ചയിൽ അധികൃതർ അറിയിച്ചു
Arishtam sale without license won't be allowed
ലൈസൻസ് ഇല്ലാത്ത അരിഷ്ട വിൽപ്പനശാലകൾ പ്രവർത്തിപ്പിക്കില്ലRepresentative image
Updated on

മാള: ചെത്ത് - മദ്യ വ്യവസായ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാള റേഞ്ച് എക്സൈസ് ഓഫിസ് മാർച്ചും ധർണയും ഉപേക്ഷിച്ചു.

ലൈസൻസ് ഇല്ലാത്ത അനധികൃത അരിഷ്ട വിൽപ്പനശാലകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലൈസൻസില്ലാതെ നടത്തുന്ന മുഴുവൻ അരിഷ്ടക്കടകളും അടച്ചു പൂട്ടുമെന്ന് മാള എക്സൈസ് ഓഫിസിൽ നടന്ന ചർച്ചയിൽ അധികൃതർ അറിയിച്ചു.

അനധികൃത അരിഷ്ട കടകൾക്കെിരേ എക്സൈസ് വകുപ്പ് നടപടി ആരംഭിച്ചതായി യൂണിയൻ നേതാക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com