
വാടക മുറിയിൽ പ്രസവം; അസം സ്വദേശിനി മരിച്ചു
Representative Image
കണ്ണൂർ: കണ്ണാടിപ്പറമ്പ് ചേലേരി മുക്കിൽ പ്രസവത്തിനിടെ യുവതി മരിച്ചു. അസം സ്വദേശിനി ജെസ്വീന വെളളിയാഴ്ച രാവിലെയായിരുന്നു മരിച്ചത്. ഭർത്താവിന്‍റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെയായിരുന്നു യുവതി വാടക മുറിയിൽ പ്രസവിച്ചത്.
എന്നാൽ പ്രസവത്തിന് പിന്നാലെ യുവതി അബോധാവസ്ഥയിൽ ആവുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. പൊലീസ് കേസെടുത്തിട്ടുണ്ട്.