ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരളയുമായി കൈകോർക്കുന്നു

ഐഡിഎ അംഗങ്ങൾക്ക് എല്ലാം തന്നെ കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റൽ സഹായത്തോടെ ബിഎൽഎസ് ട്രെയിനിങ് നൽകാനും തീരുമാനമായി
ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരളയുമായി കൈകോർക്കുന്നു

കോഴിക്കോട്: കേരളത്തിലെ എല്ലാ ആസ്റ്റർ ഹോസ്പിറ്റൽ യൂണിറ്റുകളും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ചും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കേരളത്തിലെ മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിശ്ചിത ഇളവുകൾ ഉറപ്പുനൽകുന്ന ആസ്റ്റർ - ഐ ഡി എ പരിവാർ എന്ന പദ്ധതിയുടെ നടത്തിപ്പിനാണ് ധാരണ ആയത്. കൂടാതെ ഐഡിഎ അംഗങ്ങൾക്ക് എല്ലാം തന്നെ കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റൽ സഹായത്തോടെ ബിഎൽഎസ് ട്രെയിനിങ് നൽകാനും തീരുമാനമായി.

വയനാട് കൽപ്പറ്റയിൽ നടന്ന ഐഡിഎയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ കോഴിക്കോട് ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാൻ പൊന്‍മാടത്ത്, ഐഡിഎ കേരള സെക്രെട്ടറി ഡോ.ദീപു മാത്യു എന്നിവർ ചേർന്ന് ഒപ്പു വച്ചു. ഐ ഡി എ കേരള പ്രസിഡന്റ് ഡോ.ടെറി തോമസ് ഇടത്തൊട്ടി അധ്യക്ഷത വഹിച്ചു. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത പരിപാടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വയനാട് ഐഡിഎ പ്രസിഡന്റ് ഡോ.ഷാനവാസ് പള്ളിയാൽ, ഡോ.ജോർജ് അബ്രഹാം, ഡോ.ഷാനി ജോർജ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com