സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പിഎംഎഫ്

സർജറി പാക്കേജുകളിലും 10 മുതൽ 15 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്
aster pmf
aster pmf

കൊല്ലം: സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി കൊല്ലം ആസ്റ്റർ പി.എം.എഫ് ആശുപത്രി. മെയ് 10, 11 തീയതികളില്‍ രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് വരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾ റേഡിയോളജി സേവനങ്ങൾ എന്നിവയിൽ 10% കിഴിവ് ലഭിക്കുന്നതാണ്. സർജറി പാക്കേജുകളിലും 10 മുതൽ 15 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്.

ഹെർണിയ, തൈറോയ്ഡ്, വെരിക്കോസ് വെയിന്‍, അപ്പെൻഡിസൈറ്റിസ്, പോഡിയാട്രി ബ്രേസ്റ് സർജറി, ഗാൽ ബ്ലാഡർ ശസ്ത്രക്രിയ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 8129388744 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com