സാന്ത്വന പരിചരണത്തില്‍ പുതിയ സംരംഭവുമായി അതുല്യ

വ​യോ​ജ​ന​ങ്ങ​ള്‍ക്കാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ​ഗ്ര സീ​നി​യ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റാ​ണ് അ​തു​ല്യ
സാന്ത്വന പരിചരണത്തില്‍ പുതിയ സംരംഭവുമായി അതുല്യ
Updated on

കൊ​ച്ചി: സാ​ന്ത്വ​ന പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു വ​രു​ന്ന ആ​വ​ശ്യ​ക​ത മു​ന്‍നി​ര്‍ത്തി മേ​ഖ​ല​യി​ലേ​ക്കു പു​തി​യ സം​രം​ഭ​വു​മാ​യി അ​തു​ല്യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍.

വ​യോ​ജ​ന​ങ്ങ​ള്‍ക്കാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ​ഗ്ര സീ​നി​യ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റാ​ണ് അ​തു​ല്യ. രോ​ഗി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്കും സാ​ധ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച പ​രി​ച​ര​ണം ന​ല്‍കു​ക എ​ന്ന​താ​ണു ല​ക്ഷ്യം. ഈ ​ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി രോ​ഗി​ക​ളെ സ​മ​ഗ്ര​മാ​യി പ​രി​ച​രി​ക്കു​ന്ന ഡോ​ക്റ്റ​ര്‍മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ഒ​രു സം​ഘ​മാ​ണ് അ​തു​ല്യ സീ​നി​യ​ര്‍ കെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന വേ​ദ​ന​യും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളും നേ​ര​ത്തെ ക​ണ്ടെ​ത്തി അ​വ​യെ​പ്പ​റ്റി പ​ഠി​ച്ച്, സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് അ​തു​ല്യ ചെ​യ്യു​ന്ന​ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com