തലയോലപ്പറമ്പിൽ എടിഎമ്മിന് തീപിടിച്ചു

എടിഎമ്മിനുള്ളിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം
ATM catches fire in Kottayam

എടിഎമ്മിൽ പടർന്ന തീയണയ്ക്കുന്ന അഗ്നിരക്ഷാ സേന

MV

Updated on

കോട്ടയം: തലയോലപ്പറമ്പ് പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎമ്മിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് തീപിടിത്തമുണ്ടായത്. എടിഎമ്മിനുള്ളിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

എസ്ബിഐ ശാഖയോടു ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്. തീപിടിത്തത്തിൽ എടിഎം മെഷീന് തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. എടിഎമ്മിൽ നിന്നു വലിയ രീതിയിൽ പുക ഉയർന്നത് പ്രദേശമാകെ പരിഭ്രാന്തി പടർത്തി.

എസിയും സീലിങും ഗ്ലാസ് ഡോറും ഉൾപ്പെടെ തകർന്നാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com