മോഷണശ്രമം: ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ

മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാത്കൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്.
Attempted robbery: Non-state employee arrested by police
robbery
Updated on

കൊച്ചി: ബാങ്കിൽ മോഷണശ്രമം ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാത്കൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്.

ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിംഗ് നടത്തുന്ന പൊലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്.

തുടർന്ന് പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. മണ്ണുരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് ഇയാൾ. എസ്ഐമാരായ ടി.എസ്. സനീഷ്, എ.കെ. രാജു, എ എസ് ഐ വി.എസ്. അബൂബക്കർ സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ഒ.എസ്. ബിബിൻരാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com