ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

Attingal MLA MLA's son died in a car accident
വിനീത് (34)
Updated on

തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന്‍ വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാർ വിനീതിന്‍റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കുണ്ട്. സിപിഎം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. സഹോദരന്‍ വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com