ചങ്ങനാശേരിയിൽ ഓട്ടോയിൽ കാറിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം
auto driver died in road accident changanassery

ചങ്ങനാശേരിയിൽ ഓട്ടോയിൽ കാറിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Updated on

കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി എസ്ബി കോളെജിന് സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ പി.സി. അനിമോനാണ് (അനികുട്ടൻ -49) മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. എസ്ബി കോളെജിന് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അനിമോൻ ഓട്ടോയിൽ നിന്നും തെറിച്ചു പുറത്തേക്ക് വീഴുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്ത് കിടന്ന ടിപ്പറിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിമോൻ മരണപ്പെട്ടു.

സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ചങ്ങനാശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് അനിമോൻ. ഭാര്യ: സുശീല (മിനി). മക്കൾ: അർജുൻ, ലക്ഷ്മി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com