പിണ്ടിമന പുരോഗമന കലാസാഹിത്യ സംഘം കൺവെൻഷനും കലാ സാഹിത്യ പ്രതിഭകൾക്ക് അവാർഡ് വിതരണവും നടന്നു

ഉദ്ഘാടനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് ഭൂതത്താൻകെട്ട് ഡിവിഷൻ മെമ്പർ റഷീദ സലിം ടീച്ചർ നിർവ്വഹിച്ചു
പിണ്ടിമന പുരോഗമന കലാസാഹിത്യ സംഘം കൺവെൻഷനും കലാ സാഹിത്യ പ്രതിഭകൾക്ക് അവാർഡ് വിതരണവും നടന്നു

കോതമംഗലം : ഭൂതത്താൻകെട്ടിൽ നടന്ന പിണ്ടിമന പുരോഗമന കലാസാഹിത്യ സംഘം കൺവെൻഷനോടനുബന്ധിച്ച് പിണ്ടിമന പഞ്ചായത്ത് പരിധിയിലെ കലാ സാഹിത്യ സാംസ്കാരിക മേഖലകളിൽ മികവു നേടിയ പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു . ഉദ്ഘാടനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് ഭൂതത്താൻകെട്ട് ഡിവിഷൻ മെമ്പർ റഷീദ സലിം ടീച്ചർ നിർവ്വഹിച്ചു.

പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർമാൻ ബിജു പി നായർ അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി കവി എൻ ആർ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ലിസ്സി ജോസഫ് , ഗ്രാമ പഞ്ചായത്തംഗം എസ് എം അലിയാർ ,പ്രോഗ്രാം കോർഡിനേറ്റർ അശ്വതി ടീച്ചർ എന്നിവർ പ്രസംഗിച്ചു .

ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് നാട്യപ്രഭ ടി.കെ പ്രഭാകരൻ ഉൾപ്പെടെ പിണ്ടി മന പഞ്ചായത്ത് പരിധിയിലെ മികവു പുലർത്തിയ കലാ സാഹിത്യ സാംസ്കാരിക പ്രതിഭകളായ

വൺമാൻ ഷോ ആർട്ടിസ്റ്റ് കലാഭവൻ ശശി കൃഷ്ണ ,ഫിലിം ആർട്ടിസ്റ്റുകളായ മുഹമ്മദ് അസ് ലം, മാണി എ ചാക്കോ ,ഗ്രന്ഥശാല പ്രവർത്തകൻ കെ എ ജോസഫ് കളമ്പാട്ട് , കഥാകൃത്ത് നുസ്രത്ത് ജഹാൻ ,സഞ്ചാര സാഹിത്യകാരന്മാരായ ഷാൻ വിളക്കത്ത് ,ഉബൈദ് ഹസ്സൻ ,കവികളായ ജോസഫ് മാലിപ്പാറ ,എൻ ആർ രാജേഷ് , കഥ-നാടക കൃത്ത് പി എം മുഹമ്മദാലി ,നാടൻ പാട്ട് കലാകാരന്മാരായ എം ആർ ശൈലേഷ് ,മേനോൻ തങ്കപ്പൻ ,ഗൗരി പ്രിയ ശിവൻ ,ആർട്ടിസ്റ്റ് സി കെ സന്തോഷ്കുമാർ ,ഗായകരായ ആവണി സന്തോഷ് ,എ വി രാജേഷ് ,നീഹാര സന്തോഷ് ,പി സി വേലായുധൻ എന്നിവർക്ക് പിണ്ടിമന പുരോഗമന കലാസാഹിത്യ സംഘം അവാർഡ് നൽകി ആദരിച്ചു .

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com