
ബെയ്ലി പാലം
വയനാട്: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെയ്‌ലി പാലം താത്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല.
അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച പുഴയിലുണ്ടായ കനത്ത ഒഴുക്കിൽ ബെയ്‌ലി പാലത്തിന്‍റെ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്‍റെ തൂണുകൾക്ക് താഴെനിന്നാണ് മണ്ണൊലിച്ച് പോയത്.
പാലത്തിന് ബലക്ഷയം ഉണ്ടാകാതിരിക്കാൻ സംരക്ഷണ ഭിത്തിക്കുളളിൽ മണ്ണിട്ട് നിറയ്ക്കാനുളള ശ്രമത്തിലാണ്. വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്ന് സൈന്യം നിർമിച്ചതാണ് ബെയ്ലി പാലം.