
സച്ചിദാനന്ദൻ
ആലുവ: പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങി മരിച്ചു. യുസി കോളെജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്‍റെ മകൻ സച്ചിദാനന്ദൻ (സച്ചു 19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സച്ചുവിന്‍റെ ജന്മദിനം, വീട്ടുകാരുമൊത്ത് ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് വേർപാട്. വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടമുണ്ടായത്
വൈകുന്നേരത്തോടെ 5 സുഹൃത്തുക്കളുമായി ഇവിടെ എത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്കൂബ ടീം ദേശംകടവിന് സമീപത്തു തന്നെ ജഡം കണ്ടെത്തുകയായിരുന്നു ജഡം ആലുവ താലൂക്ക് ആശുപത്രി മോർർച്ചറിയിലേക്ക് മാറ്റി, ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായിരുന്നു
മാതാവ് അമ്പിളി (അധ്യാപിക അൽഹുദ സ്കൂൾ, പാനായിക്കുളം ) സഹോദരൻ അച്ചു.