Bear's bravery at the Pookkottum Padathu temple in Malappuram
കരടി- പ്രതീകാത്മക ചിത്രം

Representative image

മലപ്പുറം പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തിൽ കരടിയുടെ പരാക്രമം

തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം.
Published on

നിലമ്പൂർ: മലപ്പുറം പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തിൽ കരടിയുടെ പരാക്രമം. പൊട്ടിക്കലിലെ പാറയ്ക്കൽ കുടുംബ ക്ഷേത്രത്തിലാണ് കരടി നാശനഷ്ടം ഉണ്ടാക്കിയത്. ക്ഷേത്രത്തിന്‍റെ വാതിൽ തകർത്ത നിലയിലും പ്രതിഷ്ഠകൾ മറിച്ചിട്ട അവസ്ഥയിലുമായിരുന്നു.

തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. വാതിൽ തളളി തുറക്കുന്നത് പോലുളള ശബ്ദം കേട്ടിരുന്നതായി ക്ഷേത്രത്തിന്‍റെ സമീപത്തുളള നാട്ടുകാർ വ്യക്തമാക്കി.

കരടി അകത്തു കയറിയ ശേഷം ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. ഒപ്പം വിഗ്രഹങ്ങൾ തട്ടിമറിച്ചിട്ടുമുണ്ട്.

logo
Metro Vaartha
www.metrovaartha.com