ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ ഉയർത്തുന്നു

പെരിയാർ വാലി ഇറിഗേഷൻ പ്രോജക്റ്റ് ബാരേജിലെ ജലനിരപ്പ് 30 മീറ്ററിന് താഴെയാക്കാൻ ഘട്ടംഘട്ടമായി ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു
Bhoothathankettu dam shutter release

ഭൂതത്താൻകെട്ട് ഡാം.

File

Updated on

കോതമംഗലം: പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്‍റെ (പിവിഐപി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

നിലവിൽ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. ​കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുള്ളതിനാലും, പെരിയാറ്റിൽ നീരൊഴുക്ക് കൂടാൻ സാധ്യതയുള്ളതിനാലും ബാരേജിലെ ജലനിരപ്പ് 30 മീറ്ററിന് താഴെയായി ക്രമീകരിക്കുന്നതിനാണ് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ സൈറൺ മുഴക്കിയതിന് ശേഷം 7, 9 ഷട്ടറുകളാണ് തുറന്നത്.

​കാലവർഷത്തിന്‍റെ ശക്തിക്കനുസരിച്ച് ബാരേജിന്‍റെ മുഴുവൻ ഷട്ടറുകളും വരും ദിവസങ്ങളിൽ ഉയർത്തിയേക്കാമെന്നും പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്നും പിവിഐപി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com