ഓടുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്
എബ്രഹാം, കത്തിനശിച്ച ബൈക്ക്
എബ്രഹാം, കത്തിനശിച്ച ബൈക്ക്

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അണക്കര കളങ്ങരയിൽ എബ്രഹാം (തങ്കച്ചൻ - 50) ആണ് മരിച്ചത്. തീപിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. ബസ് ഡ്രൈവറായ എബ്രാഹം രാവിലെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽവെച്ച് തീപിടിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com