തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്
തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

തൊടുപുഴ: തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്ക് ഓടിച്ചിരുന്ന യിംസൺ പാപ്പച്ചൻ തീപടരുന്നത് കണ്ട് വണ്ടി നിർത്തി മാറിയതിനൽ വലിയ അപകടമാണ് ഒഴിവായത്.

തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ടൗണിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിന് തീപിടിച്ചതെന്ന് യിംസൺ പറയുന്നു. തീപടരുന്നത് കണ്ട് ആദ്യം വെള്ളം ഒഴിച്ചെങ്കിലും പുകയിൽ നിന്ന് വീണ്ടും പുക ഉയരുകയായിരുന്നെന്ന് യിംസൺ പറയുന്നു. മോട്ടോർ വാഹന വകുപ്പ് എത്തി ബൈക്ക് പരിശോധിക്കും.ബൈക്ക് പൂർണയും കത്തി നശിച്ചു.

Trending

No stories found.

Latest News

No stories found.