ജന്മദിനത്തിൽ പന്തയം വച്ച് ട്രെയ്നിനു മുകളിൽ കയറിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

ഇടപ്പള്ളി സ്വദേശി ആന്‍റണി ജോസ് (17) ആണ് മരിച്ചത്
Birthday teen electrocuted on train
ആന്‍റണി ജോസ്

കൊച്ചി: പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയ്നിന് മുകളില്‍ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്‍റണി ജോസ് (17) ആണ് മരിച്ചത്. ഇയാളുടെ പിറന്നാള്‍ ആയിരുന്നു ഞായറാഴ്ച.

നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയ്നിന് മുകളിലാണ് 17കാരന്‍ കയറിയത്. പന്തയം ജയിക്കാനായാണ് ട്രെയ്‌നിന് മുകളില്‍ കയറിയത്. വൈകിട്ട് അഞ്ചു മണിയോടെ സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്‍റണി ജോസ് ഇടപ്പള്ളി റെയ്‌ല്‍വേ സ്റ്റേഷനിലെ ഗുഡ്സ് ട്രെയ്‌നിന് മുകളില്‍ കയറുകയായിരുന്നു.

വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്‍റണിക്ക് പൊള്ളലേൽക്കുകയായിരുന്നു. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.