ആലുവയെ ലഹരി മാഫിയയിൽ നിന്നു രക്ഷിക്കാൻ ബിജെപി പദയാത്ര

സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു
സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
Updated on

ആലുവ: മദ്യ-മയക്കുമരുന്ന് മാഫിയ സംഘങ്ങളിൽ നിന്ന് ആലുവയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി നഗരത്തിൽ ബിജെപി പദയാത്ര നടത്തി. ആലുവ മണ്ഡലം പ്രസിഡന്‍റ് എ. സെന്തിൽ കുമാറും നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്‍റ് രൂപേഷ് പൊയ്യാട്ടും നേതൃത്വം നൽകി.

ആലുവയിൽ കമ്പനിപ്പടിയിൽ ആരംഭിച്ച പദയാത്ര ദേശത്തുനിന്നു വന്നപദയാത്രയുമായി ചേർന്ന് ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ സമാപിച്ചു. രണ്ടു പദയാത്രകളെയും ആലുവ മാർക്കറ്റിൽ വച്ച് ആലുവ മുനിസിപ്പൽ പ്രസിഡന്‍റ് ആർ. പത്മകുമാർ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. നേതാക്കളായ ലത ഗംഗാധരൻ, എം.എൻ. ഗോപി, മനോജ് മനക്കേക്കര, ഷാജി മൂത്തേടൻ, എം.എ. ബ്രഹ്മരാജ്, പ്രദീപ് പെരുമ്പടന്ന, കെ.ആർ. റെജി, ഷണ്മുഖൻ, സുമേഷ്, കെ.ജി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com