ചിന്നക്കനാൽ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു; 2 പേരെ കാണാതായി

ആനയിറങ്കൽ ഭാഗത്തു നിന്നു 301 കോളനിയിലേക്ക് വരുന്ന വഴി വള്ളം മറിയുകയായിരുന്നു
ചിന്നക്കനാൽ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു; 2 പേരെ കാണാതായി
Updated on

ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 ആദിവാസി കോളനിയിലെ താമസക്കാരായ ഗോരി നാഗൻ (50) , സജീവൻ (45) എന്നിവരെയാണ് കാണാതായത്.

ആനയിറങ്കൽ ഭാഗത്തു നിന്നു 301 കോളനിയിലേക്ക് വരുന്ന വഴി വള്ളം മറിയുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാറിൽ നിന്നും അന്ധിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com