
ചേർത്തല: വയലാർ കായലിൽ വള്ളം മറിഞ്ഞു അപകടം. യാത്രക്കാരായ 12 പേരെയും രക്ഷപ്പെടുത്തി. വയലാറിൽ നിന്നും പള്ളിപ്പുറത്തേക്കുള്ള പഞ്ചായത്ത് കടത്തു വള്ളമാണ് മറിഞ്ഞത്. നാട്ടുകാർ ചേർന്നാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.
ഇന്നു രാവിലെ നാഗംകുളങ്ങര ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ തുറവൂർ ചേർത്തല ആശുപത്രിയിലേക്ക് മാറ്റി.