പെരിയാറിൽ ചാടിയ ആളുടെ മൃതദേഹം നാലാം ദിനം കണ്ടെത്തി

കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം എന്നീ ഫയർഫോഴ്സ് യൂണിറ്റുകളിലെ സ്‌കൂബാ ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് ഭൂതത്താൻകെട്ടിൽ തെരച്ചിൽ നടത്തിയത്
Body of man who jumped into Periyar found on fourth day

ദിനേശ ്

Updated on

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ സ്വദേശി വടുതലായിൽ ദിനേശിന്‍റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്‍റെ പെരുമ്പാവൂർ വല്ലം ഭാഗത്ത് വച്ചാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

ഫയർഫോഴ്‌സിന്‍റെ അത്യാധുനിക ഉപകരണമായ ആർഒവി (Remotely Operated Vehicle) ക്യാമറ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തിയിരുന്നു. ഡാമിന്‍റെ ഷട്ടർ തഴ്ത്തിയ ശേഷമായിരുന്നു ഇത്. മാനസിക വെല്ലുവിളി നേരിടുന്നതിന് ചികിത്സയിലായിരുന്നു ദിനേശ്.

കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം എന്നീ ഫയർഫോഴ്സ് യൂണിറ്റുകളിലെ സ്‌കൂബാ ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് ഭൂതത്താൻകെട്ടിൽ തെരച്ചിൽ നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com