പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Body of missing youth found after being swept away while bathing in river

പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

representative image
Updated on

കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍വീണു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂര്‍ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിന്‍ മോഹൻ ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ സാധിച്ചില്ല. ജില്ലയിലെ ഫയര്‍ഫോഴ്സുകളുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്‌കൂബ ടീമും കൂരാച്ചുണ്ട് പൊലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും വൈകിട്ട് ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അശ്വിൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com