കോതമംഗലത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

യുവാവിനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത് .
Body of missing youth found in Kothamangalam

കോതമംഗലത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Updated on

കോതമംഗലം: വാരപ്പെട്ടിയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ വെള്ളിയാഴ്ച രാവിലെയാണ് വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. ജീൻസും ടീ ഷർട്ടുമാണ് വേഷം.

പൊലീസ് സ്ഥലത്തെത്തി ഫോൺ സിം പരിശോധിച്ചതിനെത്തുടർന്നാണ് അറയ്ക്കൽ വീട്ടിൽ അജേഷ് രാജൻ (29) എന്നയാളാണെന്ന് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ ഓഗസ്റ്റ് 18 മുതൽ കാണാതായതായി വീട്ടുകാർ കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവാവിനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത് .

നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ആന്‍റണി ജോൺ എം എൽ എ രാവിലെ മുതൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് നടപടികൾക്ക് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com