Representative Image
Representative Image

കോട്ടയത്ത് പാറക്കുളത്തില്‍ കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പാറക്കുളത്തിൽ കാർ വീണുകിടക്കുന്നതു കണ്ട നാട്ടുകാർ വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു

കോട്ടയം: കാണക്കാരിയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

പാറക്കുളത്തിൽ കാർ വീണുകിടക്കുന്നതു കണ്ട നാട്ടുകാർ വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാർ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ആളെ തിരിച്ചറിഞ്ഞത്. കാറ് വഴിതെറ്റി നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണതാവാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com