മലപ്പുറത്ത് സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല.
മലപ്പുറത്ത് സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്.

ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാനാണ് റാഷിദും റിന്‍ഷാദും എത്തിയത്. അതിനിടയില്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും അഗ്‌നി രക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com