
നേര്യമംഗലത്ത് കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്
കോതമംഗലം: നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസും എറണാകുളത്തു നിന്ന് വളവുമായി രാജാക്കാട് പോയ ഭാരത്ബെൻസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് ഡ്രൈവർ അനിൽകുമാർ, യാത്രക്കാരിൽ ഒരു സ്ത്രീക്കും നിസാര പരുക്ക് പറ്റി.
ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. കോതമംഗലം അഗ്നിരക്ഷാ സേനയെത്തിയാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റിയത്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിൽ, ഫയർ ഓഫീസർ മാരായ നന്ദുകൃഷ്ണ, കെ. വി. ദീപേഷ്, ഷെഹീൻ എസ്, സുബ്രമണ്യൻ പി, ഹോംഗാർഡ് എം സേതു എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്