ബസുകളുടെ മത്സരയോട്ടം; എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ വിരൽ നഷ്ടമായി

വാക്കാട് സ്വദേശി ഷഹനാസിനാണ് വിരൽ നഷ്ടമായത്.
Bus race; Eighth grade student loses finger

ബസുകളുടെ മത്സരയോട്ടം; എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ വിരൽ നഷ്ടമായി

Updated on

മലപ്പുറം: ബസുകളുടെ മത്സരയോട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ കൈ വിരൽ നഷ്ടമായി. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. നിറമരുതൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് വിരൽ നഷ്ടമായത്.

രാവിലെ സ്കൂളിലേക്ക് ബസിൽ പോകുന്നതിനിടെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരേ വന്ന ബസും തമ്മിൽ ഉരസുകയും ബസിലെ കമ്പിയിൽ പിടിച്ച് നിന്നിരുന്ന വിദ്യാർഥിയുടെ കൈ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.

പരുക്കേറ്റ ഉടനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലിലേക്ക് മാറ്റിയെങ്കിലും വിരൽ തുന്നിച്ചേർക്കുവാൻ സാധിച്ചില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com