ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഇടിച്ചു തകർ ഓട്ടോ, മരണപ്പെട്ട മുഹമ്മദ് അസ്പാൻ
ബസ് ഇടിച്ചു തകർ ഓട്ടോ, മരണപ്പെട്ട മുഹമ്മദ് അസ്പാൻ

മാള : മേലഡൂരിൽ യാത്രക്കാരുമായി പോയിരുന്ന ഓട്ടോറിക്ഷയിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണി യോടെയാണ് അപകടം സംഭവിച്ചത്. മാള പരനാട്ടുകുന്ന് സ്വദേശി കമ്മാന്തറ വീട്ടിൽ മുഹമ്മദ് അസ്പാൻ ആണ് മരണപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസ്പാൻ മാളയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ സുബൈദ ,മക്കൾ: പരേതനായ റാഷിദ്, അക്ബർ, അൻസാരി, അമീർ

Trending

No stories found.

Latest News

No stories found.