വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി

വാതിലുകൾ തുറന്നിട്ട് ബസുകൾ ഓടിക്കുന്നത് യാത്രക്കാർ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു.
Bus service with doors open; fine of ~12.7 lakh collected

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി

Updated on

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകൾ തുറന്നിട്ടു സർവീസ് നടത്തിയതിനു 4,099 ബസുകളിൽ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി. വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നതു തടയാൻ ഓഗസ്റ്റ് 20 മുതൽ 26 വരെ റോഡ് സുരക്ഷാ മാനേജ്മെന്‍റ് ഐജിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്.

വാതിലുകൾ തുറന്നിട്ട് ബസുകൾ ഓടിക്കുന്നത് യാത്രക്കാർ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് പെട്ടെന്നുള്ള ബ്രേക്കിങ്, മൂർച്ചയുള്ള വളവുകൾ, തിരക്കേറിയ നഗരപ്രദേശങ്ങൾ എന്നിവയിൽ. ഈ സുരക്ഷിതമല്ലാത്ത രീതി മുമ്പ് നിരവധി ഗുരുതരവും മാരകവുമായ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

32,203 ബസുകൾ പരിശോധിച്ചു. ബസുകളിലെ ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസും നടത്തി. ഐജിയുടെ നിർദേശത്തോടെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനെജ്മെന്‍റിന്‍റെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവികൾ, ട്രാഫിക് സോണൽ പൊലീസ് സൂപ്രണ്ടുമാർ, എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ ഡ്രൈവ് നടത്തിയത്.

പതിവായി തുടർപരിശോധനകൾ നടത്താൻ ഹൈവേ പട്രോൾ യൂണിറ്റുകൾക്കും എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ആവർത്തിച്ചുള്ള നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഗതാഗത, റോഡ് സുരക്ഷാ മാനെജ്‌മെന്‍റിന്‍റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര 9747001099 വാട്ട്‌സ്ആപ്പ് നമ്പറിൽ നിയമലംഘനങ്ങൾ പൗരന്മാർക്ക് റിപ്പോർട്ട് ചെയ്യാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com