അത്യാധുനിക ക്യാൻസർ ചികിത്സാ കേന്ദ്രവുമായി മഞ്ഞുമ്മൽ സെന്‍റ് ജോസഫ്സ് ആശുപത്രി

135 വർഷം പാരമ്പര്യമുള്ള ആശുപത്രി, 300 കോടി രൂപയുടെ ങാവി വികസന പദ്ധതികൾ പ്രഖ്യാപിച്ചു
സെന്‍റ് ജോസഫ്സ് ആശുപത്രിയിലെ നവീകരിച്ച ഓങ്കോളജി ഡിപ്പാര്‍ട്മെന്‍റിന്‍റെയും ഭാവി വികസന പദ്ധതികളുടെയും പ്രഖ്യാപനം ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ നടത്തുന്നു. ഡോ. തോമസ് വര്‍ഗീസ് , ഫാദര്‍ ലാല്‍ജു പോളാപ്പറമ്പില്‍ എന്നിവര്‍ സമീപം.
സെന്‍റ് ജോസഫ്സ് ആശുപത്രിയിലെ നവീകരിച്ച ഓങ്കോളജി ഡിപ്പാര്‍ട്മെന്‍റിന്‍റെയും ഭാവി വികസന പദ്ധതികളുടെയും പ്രഖ്യാപനം ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ നടത്തുന്നു. ഡോ. തോമസ് വര്‍ഗീസ് , ഫാദര്‍ ലാല്‍ജു പോളാപ്പറമ്പില്‍ എന്നിവര്‍ സമീപം.
Updated on

കൊച്ചി: അത്യാധുനിക ക്യാൻസര്‍ ചികിത്സാ പ്രതിരോധ കേന്ദ്രവുമായി മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്സ് ആശുപത്രി. ക്യാൻസര്‍ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ ചികിത്സയും നൽകുകയെന്നതാണ് 135 വർഷത്തെ പാരമ്പര്യമുള്ള ആശുപത്രി വാഗ്ദാനം ചെയ്യുന്നതെന്ന് ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ വ്യക്തമാക്കി. 

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് അനുയോജ്യമായ സ്തന സംരക്ഷണ ഓങ്കോപ്ലാസ്റ്റിക് സര്‍ജറി, കഴുത്തിലും നെഞ്ചിനോടും ചേര്‍ന്നു കാണപ്പെടുന്ന ക്യാൻസര്‍ സംബന്ധിയും അല്ലാത്തതുമായ മുഴകള്‍ നീക്കം ചെയ്യാന്‍ സ്ത്രീകളിലും പുരുഷന്മാരിലും നടത്തുന്ന സ്കാര്‍ലെസ് തൈറോയ്ഡെക്ടമി, ക്യാൻസറില്‍ നിന്നുള്ള സംരക്ഷണത്തിനായി കൈകാലുകള്‍, ശ്വാസനാളം, നാവ്, താടിയെല്ലുകള്‍ എന്നിവയ്ക്കായുള്ള സര്‍ജറികള്‍, ടോട്ടല്‍ പെരിറ്റോനെക്ടമിയും HIPEC യും ഉള്‍പ്പെടെയുള്ള അതിനൂതന സര്‍ജറികളും അത്യാധുനിക ചികിത്സയും ഉറപ്പാക്കുന്ന ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം, ഗ്യാസ്ട്രക്ടോമി - കോളക്റ്റോമി - റെക്ടല്‍ & പാന്‍ക്രിയാറ്റിക് ശസ്ത്രക്രിയകള്‍ , അന്നനാള ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്യാസ്ട്രോഎന്‍ട്രോളജി ക്യാൻസര്‍ വിഭാഗം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

രാജ്യത്തെ മുന്‍നിര സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റും സ്കാര്‍ലെസ് തൈറോയ്ഡ് - ബ്രെസ്റ്റ് പ്രിസര്‍വേഷന്‍ സര്‍ജറികള്‍, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ തടയാനുള്ള എവിഡന്‍സ് അധിഷ്ഠിത ന്യൂട്രീഷന്‍ എന്നീ മേഖലകളിലെ അതുല്യ നേട്ടങ്ങളുടെ പേരില്‍ പ്രശസ്തനുമായ ഡോ. തോമസ് വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലാണ് ക്യാൻസര്‍ സെന്‍ററിന്‍റെ രൂപീകരണവും ചികിത്സാ പ്രോട്ടോകോളും എന്ന് സെന്‍റ് ജോസഫ്സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍. ലാല്‍ജു പോളാപ്പറമ്പില്‍ പറഞ്ഞു.

ഇതിനു പുറമെ, ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയകളും ചികിത്സയും, ജനിതക പ്രൊഫൈലിംഗ്, ഇമ്മ്യൂണോതെറാപ്പി എന്നിവയും പുതിയ കേന്ദ്രത്തില്‍ ലഭ്യമാണ്. എവിഡന്‍സ് ബേസ്ഡ് ഓങ്കോളജി ന്യൂട്രീഷന്‍ വഴി വേദന രഹിതമായ ന്യൂട്രോപീനിയ പ്രിവന്‍റഡ് കീമോതെറാപ്പി സാധ്യമാക്കുന്ന ചികിത്സാ സംവിധാനവും ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com