
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപിനരികിൽ കഞ്ചാവ് ചെടികൾ
കൊരട്ടി: വാളൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിനു മുൻവശത്തെ പറമ്പിൽ നിന്നും 3 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന അന്നമനട പഞ്ചായത്തിൽ പെട്ട കെട്ടിടത്തിലെ താമസക്കാരായ തൊഴിലാളികൾ വലിച്ചെറിഞ്ഞ വിത്തുകൾ മുളച്ചാകാമെന്നാണ് പ്രാഥമിക നിഗമനം. കഞ്ചാവ് ചെടികൾക്ക് ഒരു മാസത്തെ വളർച്ചയുണ്ട്.
കഞ്ചാവ് ചെടികൾ നിന്നിരുന്ന കെട്ടിടത്തിൻറെ ഉടമസ്ഥനെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തി. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല . സ്ഥലത്തെ മറുനാടൻ തൊഴിലാളികളെ നിരീക്ഷിക്കുമെന്ന് എക്സൈസ് അറിയിച്ചു .