നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി 3 വയസുകാരന് ദാരുണാന്ത്യം

മെറിന്‍റെ സഹോദരിയുടെ കുഞ്ഞിന്‍റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു അപകടം.
Car accident child death

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി 3 വയസുകാരന് ദാരുണാന്ത്യം

Updated on

കോട്ടയം: പാമ്പാടി കുറ്റിക്കലിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 3 വയസുകാരന് ദാരുണാന്ത്യം. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു-മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് (3) മരിച്ചത്. മെറിന്‍റെ സഹോദരിയുടെ കുഞ്ഞിന്‍റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു അപകടം.

പാമ്പാടി കുറ്റിക്കൽ സെന്‍റ് തോമസ് എൽപി സ്‌കൂളിന്‍റെ മതിലിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ കുഞ്ഞ് സീറ്റിനടിയിലേയ്ക്ക് വീണുപോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും കുഞ്ഞിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

കാർ ഓടിച്ച മല്ലപ്പള്ളി സ്വദേശി മാത്യു (68), ശോശാമ്മ മാത്യു (58), മെറിൻ (40), ടിനു (35), കിയാൻ (9) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീത്തിന്‍റെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com