car accident in kochi
car accident in kochi

എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ചു; ഒരാൾ മരിച്ചു

മകളെ എൻട്രൻസ് പരീശിലനത്തിനായി ചേർത്തിട്ട് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്
Published on

കൊച്ചി: എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുരേഷ് കുമാർ (47), വിനോദ് കുമാർ (46) എന്നിവർക്ക് പരുക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയാണ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന അന്യസംസ്ഥാന ലോറിക്കു പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. മകളെ എൻട്രൻസ് പരീശിലനത്തിനായി ചേർത്തിട്ട് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com