കോതമംഗലം വടാട്ടുപാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ബുധനാഴ്ച്ച വൈകിട്ടായിരുന്നു അപകടം
car accident One death Vadattupara

കോതമംഗലം വടാട്ടുപാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Updated on

കോതമംഗലം: വടാട്ടുപാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വടാട്ടുപാറ സ്വദേശി അനിൽകുമാറിന്റെ ഭാര്യ രേഖ (52) ആണ് മരിച്ചത്. പരേത പൂവത്തൂർ ആശാരിക്കുടിയിൽ രാജുവിന്‍റെ മകളാണ്.

ബുധനാഴ്ച്ച വൈകിട്ടായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സംരക്ഷണഭിത്തി തകർത്ത് തലകീഴായി തോട്ടിൽ പതിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന അനിൽകുമാറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രേഖയെ കോതമംഗലം ബസോലിയോസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com