മുരിങ്ങൂരിൽ ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു

വാഹനത്തിലുണ്ടായതിരുന്നവർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ.
car accident thrissur nh construction

മുരിങ്ങൂരിൽ ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു

Updated on

തൃശൂർ: മുരിങ്ങൂർ ദേശീയപാതയിൽ നിർമാണത്തിനായി എടുത്ത കുഴിയിൽ കാർ മറിഞ്ഞ് വീണു. അപകടത്തിൽ യാത്രക്കാരായ തിരുവനന്തപുരം സ്വദേശിയായ മനുവിനും തൃശൂർ സ്വദേശിയായ വിൽസണും പരുക്കേൽക്കാതെ അത്ഭുതകരമായ രക്ഷപ്പെടൽ.

വ്യാഴാഴ്ച (July 03) പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. പുരിങ്ങോരിൽ അടിപ്പാത നിർമിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. ചെറിയ മഴയുണ്ടായിരുന്നു. ഈ സമ‍യം, മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയതോടെ, പിന്നിലുണ്ടായിരുന്ന ഇവരും വാഹനം നിർ‌ത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി കുഴിയിലേക്ക് മറിയുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com