കോതമംഗലത്ത് ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു

ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു
അഗ്നിരക്ഷാ സേന തീ അണയ്ക്കുന്നു
അഗ്നിരക്ഷാ സേന തീ അണയ്ക്കുന്നു

കോതമംഗലം : നേര്യമംഗലം വില്ലാഞ്ചിറയിൽ ഓട്ടത്തിനിടയിൽ കാറിന് തീ പിടിച്ചു. എറണാകുളം സ്വദേശി രഘുവിന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ മാഗ്നെറ്റാണ് കത്തി നശിച്ചത്. ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

നാട്ടുകാരിൽ ചിലർ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ള എക്റ്റിംഗ്ഗ്യൂഷർ എടുത്ത് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കി കാർ റോഡരുകിലേക്ക് നീക്കി ഗതാഗതം സുഗമമാക്കി.

ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യു,വിൽസൺ പി. കുര്യാക്കോസ്, മുഹമ്മദ് ഷിബിൽ, കെ.എം.അഖിൽ , സുധീഷ് കെ.യു.സനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com