കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാണക്കാരി ആശുപ്രത്രിപ്പടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.
Car colliede with bike, passenger dies

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Updated on

കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. എബ്രഹാം (27) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണക്കാരി ആശുപ്രത്രിപ്പടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.

കുറുപ്പന്തറ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com