

കട്ടപ്പനയിൽ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
കട്ടപ്പന: ഇടുക്കി കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
കുട്ടി ഉൾപ്പെടെ 5 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.