Local
നെല്ലിമറ്റത്ത് കാർ ജെസിബിയിൽ ഇടിച്ചു കയറി | Video
കാറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു. എന്നാൽ, വാഹനം ഇടിച്ചുനിന്നതിനാൽ വലിയ അപകടം ഒഴിവായി.
കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാത നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാർ ജെസിബിയിലിടിച്ചു നിന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നെല്ലിമറ്റം ടൗണിലാണ് അപകടമുണ്ടായത്. നെല്ലിമറ്റത്തെ പ്രധാന ബസ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ജെസിബിയിലാണ് കോതമംഗലം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.
തലക്കോട് സ്വദേശി സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ് ദേശീയപാത നിർമാണ പ്രവർത്തനത്തിനു കൊണ്ടുവന്ന ജെസിബിയിൽ ഇടിച്ചത്.
കാറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു. നിരവധി കാൽനട യാത്രക്കാരും ഇരുചക്ര വാഹനവും ഉൾപ്പെടെ നെല്ലിമറ്റത്ത് ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ബസ് സ്റ്റോപ്പിലും യാത്രക്കാർ ഉണ്ടായിരുന്നു.