എംഎൽഎ ആന്‍റണി ജോണിനെതിരേ അപവാദ പ്രചരണം; കേസെടുത്ത് പൊലീസ്

കോടതി നിർദേശപ്രകാരമാണ് കേസ്
case against fake campaign

എംഎൽഎ ആന്‍റണി ജോൺ

Updated on

കോതമംഗലം: എംഎൽഎ ആന്‍റണി ജോണിനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ബിനോയ് ജോഷ്വാക്കെതിരെയും( കരിമ്പനയ്ക്കൽ വീട് ) , കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ അഡ്മിന്മാർക്കെതിരെയും കോതമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കോതമംഗലം മുൻസിപ്പൽ കൗൺസിലർ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് മേൽപ്പറഞ്ഞ രണ്ട് അക്കൗണ്ടുകൾ വഴിയും എംഎൽഎക്കെതിരെ വ്യാപകമായി അപവാദ പ്രചാരണങ്ങൾ നടത്തിയത്. ഇതിന്‍റെ പേരിലാണ് ഇപ്പോൾ കോടതി നിർദ്ദേശപ്രകാരം കോതമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com