
കാസർഗോഡ്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചതായി പരാതി. കോട്ടമല എംജിഎംഎ സ്കൂളിലെ പ്രധാന അധ്യാപിക മുടി മുറിച്ചതായുള്ള രക്ഷിതാക്കളുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു.
സ്കൂളിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടേയും മുന്നിൽ വച്ചാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.