ബാറിൽ ഓടക്കുഴൽ വച്ച് ഫോട്ടോയെടുത്ത സിപിഎം പ്രവർത്തകനെതിരേ കേസ്

മുഴക്കുന്ന് സ്വദേശിയായ ശരത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്
case filed against cpm worker kannur

ശരത്ത്

Updated on

കണ്ണൂർ: സിപിഎം പ്രവർത്തകനെതിരേ പൊലീസ് കേസെടുത്തു. മുഴക്കുന്ന് സ്വദേശിയായ ശരത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ‌ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഓടക്കുഴൽ ബാറിൽ വച്ച് ഫോട്ടോയെടുക്കുകയും സമൂഹ മാധ‍്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി മുഴക്കുന്ന പൊലീസ് കേസെടുത്തിരിക്കുന്നത്.

'ഒരു ഓടക്കുഴൽ മറന്നുവച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്പോ വന്നെടുക്കാൻ അറിയിക്കുക.' എന്നായിരുന്നു ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com