കനാൽ ബണ്ടിലെ പുല്ലിന് തീ പിടിച്ചു: അഗ്നി രക്ഷാ സേനയെത്തി തീയണച്ചു

പെരിയാർ വാലി ലിഫ്റ്റ് ഇറിഗേഷൻ പമ്പ്ഹൗസിലക്ക് തീപടരാതിരിക്കാൻ അഗ്നിരക്ഷാ സേനയുടെ ഇടപെടൽ മൂലം കഴിഞ്ഞു
കനാൽ ബണ്ടിലെ പുല്ലിന് തീ പിടിച്ചു: അഗ്നി രക്ഷാ സേനയെത്തി തീയണച്ചു

കോതമംഗലം : ഇരുമലപ്പടി പുതുപാലത്ത് പെരിയാർവാലി കനാൽ ബണ്ടിലെ പുല്ലിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു. പെരിയാർ വാലി ലിഫ്റ്റ് ഇറിഗേഷൻ പമ്പ്ഹൗസിലക്ക് തീപടരാതിരിക്കാൻ അഗ്നിരക്ഷാ സേനയുടെ ഇടപെടൽ മൂലം കഴിഞ്ഞു.

സ്റ്റേഷൻ ഓഫീസർ സി.പി. ജോസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ എം മുഹമ്മദ് ഷാഫി, പി.പി.ഷംജു, ഒ.ജി.രാഗേഷ് കുമാർ , ആർ.എച്ച്. വൈശാഖ്, മുഹമ്മദ് ഷിബിൽ, വിഷ്ണു മോഹൻ ,ബിനുകുമാർ . കെ.യു.സുധീഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com