

അപകടത്തിൽപ്പെട്ട ബൈക്ക്.
സ്വന്തം ലേഖകൻ
ചാലക്കുടി: ചാലക്കുടി ദേശീയപാത ഡിവൈൻ മേൽപാലത്തിന്മേൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
മരിച്ച ഗോഡ്സണും ഇമ്മാനുവലും.
കൊരട്ടി ആറ്റപ്പാടം സ്വദേശി മനയ്ക്കക്കുടി വീട് തോമാസ് - റൂബി ദമ്പതികളുടെ മകൻ ഗോഡ്സൺ (19), അന്നനാട് പുത്തൻ കണ്ടത്തിൽ റോയ് - മേഴ്സി ദമ്പതികളുടെ മകൻ ഇമ്മാനുവൽ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.